സൗമ്യ വധം: പ്രതിക്കെതിരെ തെളിവുകള്‍ ശക്തം

തൃശൂര്‍| WEBDUNIA|
PRO
PRO
ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനും കോടതി മാറ്റുവാനും ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ ആറിന് വിചാരണ ആരംഭിക്കുവാനാണ് കോടതി സമന്‍സ്‌ അയച്ചിരിക്കുന്നത്. എന്നാല്‍ ഇത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്. പ്രതി ഗോവിന്ദച്ചാമിക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ശക്തമായതിനാലാണ് ഇത് എന്നാണ് സൂചന. തൃശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ ഒന്നാം നമ്പര്‍ കോടതിയില്‍ നിന്ന് കേസ് മാറ്റാനും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഡി എന്‍ എ പരിശോധന ഉള്‍പ്പെടെയുള്ളവ കേസിലെ ഏക പ്രതിയായ ഗോവിന്ദച്ചാമിയുടെ പങ്ക് സ്ഥിരീകരിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. സൌമ്യയെ ഇയാള്‍ ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനകളും ശരിവയ്ക്കുന്നു. സൗമ്യയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സ്രവങ്ങള്‍, രക്‌തക്കറ എന്നിവയുടെ ഡി എന്‍ എ സാംപിളുകള്‍ ഗോവിന്ദച്ചാമിയുടേതുമായി യോജിക്കുന്നതാണ്‌.

അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും ശക്‌തമായ വേരുകളുള്ള റയില്‍‌വെ മോഷണ ശൃംഖലയുടെ കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ സര്‍ക്കാര്‍ സ്പെഷല്‍ പബ്ലിക്‌ പ്രൊസിക്യൂട്ടറെ നിയോഗിച്ചിട്ടുണ്ട്. 182 സാക്ഷികളാണ് ഈ കേസില്‍ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :