സ്‌കൂള്‍ പരിസരത്ത്‌ മദ്യവില്‌പന; സ്‌ത്രീ അറസ്‌റ്റില്‍

പുനലൂര്‍| WEBDUNIA|
PRO
സ്‌കൂള്‍ പരിസരത്ത്‌ മദ്യവില്‌പന നടത്തിയ സ്‌ത്രീയെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. പത്തനാപുരം തലവൂര്‍ സ്വദേശിനി സരസ്വതിയാണ്‌ അറസ്‌റ്റിലായത്‌.

ലവൂര്‍ സ്‌കൂളിന്റെ മുന്‍വശത്തായുള്ള സ്വന്തം വീട്ടില്‍ മദ്യവില്‍പ്പന നടത്തിവരികയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, സമീപവാസികള്‍ക്കും മദ്യവില്‌പന ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുര്‍ന്ന്‌ ഇവര്‍ പരാതി നല്‍കുകയായിരുന്നു.

വലിയ കുപ്പികളില്‍ വാങ്ങുന്ന വിദേശമദ്യം വെള്ളം ചേര്‍ത്ത്‌ ലഹരിക്ക്‌ പാകമാക്കി ചെറിയ ക്വാര്‍ട്ടര്‍ കുപ്പികളില്‍ നിറച്ചു വില്‌പന നടത്തുകയാണ്‌ ഇവരുടെ രീതി.
പുനലൂര്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജെ താജുദ്ദീന്‍കുട്ടിക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഐ നൗഷാദും സംഘവും ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :