സ്വര്‍ണക്കടത്ത് കേസ്: നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ കുറ്റം ചെയ്തവരെ സംരക്ഷിക്കില്ല. കുറ്റം ചെയ്യാത്തവരെ പീഡിപ്പിക്കില്ല.

തന്റെ ഓഫീസിലെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് ഫയിസുമായി ബന്ധമുണ്ടെന്ന ആരോപണം ആദ്യമായാണ് കേള്‍ക്കുന്നത്. ഇന്നലെ മറ്റൊരാളുടെ പേരാണ് പറഞ്ഞുകേട്ടത്. ഊമക്കത്തുകളുടെയും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. സ്റ്റാഫംഗങ്ങള്‍ക്ക് എതിരായ ആരോപണം അന്വേഷിക്കും. കുറ്റം ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ദുബൈയില്‍ വേദി പങ്കിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയാസിന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍കെ എന്ന് വിളിക്കുന്ന ഉന്നതനുമായി ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

മുന്‍ സ്റ്റാഫംഗങ്ങളായ ജോപ്പന്‍, ജിക്കുമോന്‍ എന്നിവരുമായും ബന്ധമുണ്ടെന്നതിന് ഫയസിന്റെ ഫോണ്‍ രേഖകളില്‍നിന്ന് വ്യക്തമായി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :