സ്വപ്നസാഫല്യം; ചിത്രയ്ക്കൊപ്പം പാടി ചന്ദ്രലേഖ

ചെന്നൈ| WEBDUNIA|
PRO
'രാജഹംസമേ' എന്ന ഗാനത്തിലൂടെ ഓണ്‍ലൈന്‍ ലോകത്ത് താരമായ ചന്ദ്രലേഖയുടെ ഒരു സ്വപ്നം കൂടി സഫലമായി. ഗായിക കെ എസ് ചിത്രക്കൊപ്പം പാടുക എന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായത്.

ജോണ്‍സണ്‍ മാസ്റ്റര്‍ ബാക്കിവെച്ച അവസാനഗാനം മകള്‍ ഷാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ യൂട്യൂബിലൂടെ നാടറിയുന്ന ഗായികയായ ചന്ദ്രലേഖക്ക് ചിത്രയ്‌ക്കൊപ്പം പാടാനായപ്പോള്‍ ഇരട്ടസന്തോഷം.

നവാഗതനായ ടി ജോണ്‍ സംവിധാനം ചെയ്യുന്ന 'ഹിസ് നെയിം ഈസ് ജോണ്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. 'താലോലം താലോലം കുഞ്ഞിക്കാറ്റേ ആരോരും കാണാതെ കൂടെ വായോ എന്ന ഗാനമാണ് ചിത്രക്കൊപ്പം പാടിയത്.

പ്രിയഗായിക ചിത്രയ്‌ക്കൊപ്പം പാടാന്‍കഴിയുക എന്നതാണ് തന്റെ സ്വപ്നമെന്ന് ചന്ദ്രലേഖ പറഞ്ഞിരുന്നു. ഒരു ഇംഗ്ലീഷ് ഗാനമടക്കം അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :