സ്വത്ത്: സന്തോഷിനെതിരെ ഹര്‍ജികള്‍

WDWD
ശാന്തിതീരം ആശ്രമം ഉടമ സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ അനധികൃത സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്ന് ഹര്‍ജികളാണ് ഈ അവശ്യമുന്നയിച്ച് കോടതിയില്‍ സമര്‍പ്പിച്ചത്.

പൊതുപ്രവര്‍ത്തകരായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍, പി ഡി ജോസഫ്, മലയാള വേദി എന്നിവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. തുടര്‍ന്ന് കേസ് സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

സന്തോഷ് മാധവന്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നാണ് ഹര്‍ജികളില്‍ പറയുന്നത്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.

സന്തോഷ് മാധവന്‍റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍റെ യൂണിഫോം പിടിച്ചെടുത്തത് സന്തോഷ് മാധവനും പൊലീസുമായുള്ള അനധികൃത ബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.


ദീപക് ഖണ്ഡാഗലെ|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :