സ്മിത വധം: പ്രതിക്ക് വധശിക്ഷ

മാവേലിക്കര| WEBDUNIA|
PRO
PRO
മാവേലിക്കരയിലെ എന്ന യുവതിയെ ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സന്തോഷ് ഭവനില്‍ കരുമാടി എന്ന വിശ്വരാജനെ വധശിക്ഷയ്ക്ക് വിധിച്ചു. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിശ്വരാജന് വധശിക്ഷയ്ക്ക് വിധിച്ചത്. ഫാന്‍സി കടയില്‍ സെയില്‍സ് ഗേളായിരുന്ന സ്മിത രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വിശ്വരാജന്‍ അക്രമിക്കുകയും മാനഭംഗപ്പെടുത്തിയശേഷം കൊല്ലുകയായിരുന്നുവെന്നാണ് കേസ്.

പ്രതി മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24നാണ് സ്മിത ക്രൂരമായി കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :