സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ടി എന്‍ പ്രതാപന്‍; സുധീരനെ നേരില്‍ കണ്ട് കത്ത് നല്‍കി

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതാപന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ നേരില്‍ കണ്ട് കത്ത് നല്‍കി. യുവാക്കള്‍ക്ക് അവസരം നല്‍കാനാണ് മാറി നില്‍ക്

തിരുവന്തപുരം, ടി എന്‍ പ്രതാപന്, കെ പി സി സി Thiruvanathapuram, TN Prathapan, PKCC
തിരുവന്തപുരം| rahul balan| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (19:16 IST)
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതാപന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ നേരില്‍ കണ്ട് കത്ത് നല്‍കി. യുവാക്കള്‍ക്ക് അവസരം നല്‍കാനാണ് മാറി നില്‍ക്കുന്നതെന്ന് കത്തില്‍ പ്രതാപന്‍ വ്യക്തമാക്കി.

ഇടതുകോട്ടയായ കൊടുങ്ങല്ലൂരില്‍ തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ചു കയറിയത് വലിയ ഒരു അംഗീകാരമായി കാണുന്നുവെന്നും എനിക്ക് കിട്ടിയ അവസരം വളര്‍ന്നു വരുന്ന പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് ലഭിക്കണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും പ്രതാപന്‍ വ്യക്തമാക്കി. തന്റെ കത്ത് കെ പി സി സി പരിഗണിക്കണമെന്നും പ്രതാപന്‍ കത്തില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :