സ്ഥാനമാനങ്ങളില്‍ അഹങ്കരിക്കരുത്: പിണറായി

കൊച്ചി| WEBDUNIA|
PRO
PRO
സ്ഥാനമാ‍നങ്ങള്‍ വ്യക്തിപരമായി ലഭിക്കുന്ന നേട്ടമായി പൊതുപ്രവര്‍ത്തകര്‍ കാണരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി കെ രാമകൃഷ്ണന്‍ പുരസ്കാരം സ്വീകരിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനമാ‍നങ്ങള്‍ വ്യക്തിപരമായ ആദരവായി കണ്ട് അഹങ്കരിക്കരുത്. കൂടുതല്‍ ഉത്തരവാദിത്വത്തോടും കാര്യക്ഷമതയോടും കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ജനങ്ങള്‍ നല്‍കുന്ന അവസരമായി വേണം സ്ഥാനമാനങ്ങളെ കാണാന്‍ എന്നും പിണറായി പറഞ്ഞു.

അനാരോഗ്യം മൂലം സ്ഥാനമാനങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന രീതി ശരിയല്ലെന്നും പിണറായി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :