സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിട്ട. അധ്യാപകനടക്കം മൂന്ന് പേര് പിടിയില്‍. റിട്ട. അധ്യാപകന് പത്മനാഭന് (75), തിരുവങ്ങാട് സുരേഷ്കുമാര്‍ (45), ചിറക്കര എ കെ സുധേഷ് (42), എന്നിവരെയാണ് സിഐ വി കെ വിശ്വംഭരനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇവരെ കൂടാതെ കല്യാണി സുരന് എന്ന ഒരാളും മറ്റു കണ്ടാലറിയാവുന്ന നാലാളുകളും ചേര്‍ന്നു പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ ഒളിവിലാണ്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ട്. ഒരു ദിവസം കല്യാണി സുരന് കാറില്‍ കയറ്റിക്കൊണ്ടു പോവുമ്പോള്‍ മിഠായി കൊടുത്തു. പിന്നീട് മയക്കം വന്നപ്പോള്‍ പീഡിപ്പിച്ചു. പിന്നീട് ഇയാളുടെ വീട്ടിലും പീഡിപ്പിച്ചു. ഇതിനു ശേഷം മറ്റുള്ളവരും ഭീഷണിപ്പെടുത്തി വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്ന് മാസം മുന്‍പു വരെ ഇതു തുടര്‍ന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മജിസ്ട്രേട്ടിനു മുന്പില് കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. മാനഭംഗത്തിനും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ്.