സ്കൂളിൽ കയറിയ കള്ളന് ലഭിച്ചത് പ്രതീക്ഷിക്കാത്ത 'ലോട്ടറി'; സംഭവം നടന്നത് കാസർകോട് !

സ്കൂളിനെയും മോഷ്ടാക്കൾ വെറുതെ വിടുന്നില്ല !

theft,school,police,kasargod,	മോഷണം,സ്കൂൾ,പോലീസ്
കാസർകോട്| സജിത്ത്| Last Modified ചൊവ്വ, 6 ജൂണ്‍ 2017 (11:30 IST)
സ്കൂളുകളെയും വെറുതെ വിടാതെ മോഷ്ടാക്കൾ വിലസുന്നു. കാസർകോട് കുമ്പള കൊടിയമ്മ കോഹിനൂർ പബ്ലിക് സ്കൂളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സ്കൂളിനകത്ത് പ്രവേശിച്ച കളളനാകട്ടെ പ്രതീക്ഷിക്കാത്ത ലോട്ടറിയാണ് കിട്ടിയത്. ഓഫീസ് മുറിയിലെ മേശക്കകത്ത് സൂക്ഷിച്ചിരുന്ന 5, 60,000 രൂപയുമായാണ് കളളന്‍ രക്ഷപ്പെട്ടത്.

അടുത്ത ദിവസം രാവിലെ സ്ക്കൂൾ തുറക്കാൻ അധികൃതർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓഫീസ് മുറിയുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അധികൃതരുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുമ്പള എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്കൂളിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥത്തെത്തിയിരുന്നു. സ്കൂളിന്റെ വികസന കാര്യങ്ങൾക്കായി സ്വരൂപിച്ചതുൾപ്പെടെയുള്ള തുകയാണ് മോഷണം പോയതെന്ന് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :