സൌമ്യവധം: ഗോവിന്ദച്ചാമിക്ക് മലയാളി വക്കീല്‍

തൃശൂര്‍| WEBDUNIA|
മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച സൌമ്യയുടെ കൊലപാതക കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി മലയാളി വക്കീല്‍ ഹാജരാകും. മുംബൈയില്‍ നിന്ന് എത്തിയ മലയാളി വക്കീല്‍ ബി എ ആളൂര്‍ ആണ് വടക്കാഞ്ചേരി കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചത്.

ഗോവിന്ദച്ചാമിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിരന്തരമായ അപേക്ഷയെ തുടര്‍ന്നാണ് വക്കാലത്ത് ഏറ്റെടുത്തതെന്നാണ് വക്കീല്‍ പറയുന്നത്. ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് ഗോവിന്ദച്ചാമിയുമായി സംസാരിച്ചതിനു ശേഷമാണ് വക്കീല്‍ വടക്കാഞ്ചേരി കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട രേഖകളും ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ പരിശോധിച്ചു. ഗോവിന്ദച്ചാമിയെന്ന പേര് പൊലീസ് തെറ്റായി ചേര്‍ത്തതാണെര്‍ന്നും യഥാര്‍ത്ഥപേര് ഗോവിന്ദസ്വാമിയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച ഗോവിന്ദച്ചാമിക്കായി ജാമ്യാപേക്ഷ നല്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞമാസം ആദ്യവാരമായിരുന്നു സംഭവം നടന്നത്. ട്രെയിനില്‍ വെച്ച് ഗോവിന്ദച്ചാമിയുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ ട്രാക്കിലേക്ക് ചാടിയ സൌമ്യയെ പിന്തുടര്‍ന്ന ഇയാള്‍ പെണ്‍കുട്ടിയെ ട്രാക്കില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫെബ്രുവരി ആറിന് മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :