സോളാര്‍ തട്ടിപ്പ്: ഹേമചന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: | WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അന്വേഷണ സംഘത്തലവന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

അന്വേഷണത്തില്‍ എഡിജിപി: എ ഹേമചന്ദ്രന്റെ ദൗത്യം എന്തെന്നും കോടതി ചോദിച്ചു. അന്വേഷണത്തിന്റെ ഏകോപനച്ചുമതലമാത്രമാണ് എഡിജിപിക്കുളളതെന്ന് സര്‍ക്കാര്‍ വാദിച്ചു.

കുറ്റപത്രം നല്‍കിയ കേസുകളില്‍ എഡിജിപി സാക്ഷിയാണോ എന്നും കോടതി ചോദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രസക്തി കോടതി ചോദ്യം ചെയ്തു. സോളാര്‍ കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി ഉണ്ടാകുമോയെന്നും ഹൈക്കോടതി ആരാഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :