സോളാര്‍ തട്ടിപ്പ്: സരിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിതാ എസ് നായരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സരിതയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യുഷന്‍ കോടതിയില്‍ വാദിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകളാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെരുമ്പാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അവരെ ആദ്യം അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :