സോളാര്‍ തട്ടിപ്പ് : സരിത തന്നെയും വഞ്ചിച്ചെന്ന് ഫിറോസ്
കൊച്ചി: |
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ തന്നെയും വഞ്ചിച്ചെന്ന് സസ്പെന്‍ഷനിലായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസ്. മൂന്ന് ലക്ഷം രൂപയാണ് കബളിപ്പിച്ച് തട്ടിയെടുത്തത്. ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സോളാര്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്. ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ ഫിറോസ് കീഴടങ്ങുമെന്നും അദ്ദേഹം ഒളിവിലല്ലെന്നും ഫിറോസിന്റെ അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാര്‍ പറഞ്ഞു.