സോളാര്‍ തട്ടിപ്പിന്റെ ഫോണ്‍‌രേഖകള്‍ അടങ്ങിയ സിഡികള്‍ നഷ്ടപ്പെട്ടു: തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 12 ജൂലൈ 2013 (18:38 IST)
PRO
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ അടങ്ങിയ രണ്ട് സിഡികള്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ജൂണ്‍ 15നും 19നുമായി രണ്ടു സിഡികളാണ് ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയില്‍ നിന്ന് നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് ഇന്റലിജൻസ് എഡിജിപി ടിപി സെന്‍കുമാര്‍ അന്വേഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തെ കുറിച്ച് പരാതിയുള്ളവര്‍ക്ക് മുഖ്യമന്ത്രിയെ സമീപിക്കാം. സോളാര്‍ വിവാദവുമായി ഉയര്‍ന്ന ആരോപണങ്ങള്‍ വെവ്വേറെ അന്വേഷിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :