സോളാര്‍ കേസ്: സരിതയുടെ പരാതിയിലെ നിയമോപദേശം ബെഹ്‌റ മടക്കി

സരിതയുടെ പരാതിയിലെ നിയമോപദേശം വ്യക്തതയില്ല; ബെഹ്‌റ നിയമോപദേശം മടക്കി

തിരുവന്തപുരം| AISWARYA| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (07:33 IST)
സോളാര്‍ കേസില്‍ സരിതയുടെ പരാതിയിലെ നിയമോപദേശം വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് മേധാവി ലോക് നാഥ് ബെഹറ തിരിച്ചയച്ചു. അതിന് പുറമേ നിയമോപദേശം കൂടുതല്‍ വ്യക്തതയോടെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. നിയമോപദേശം ലഭിച്ചുവെന്നും ചില ഭാഗങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് മടക്കിയതെന്ന് ബെഹ്‌റ പറഞ്ഞു.

മുന്‍സര്‍ക്കാരിന്റെ കാലത്ത് അന്വേഷണത്തില്‍ വീഴ്ച്ച വന്നിട്ടുണ്ടെന്നു കാണിച്ച് സരിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. സരിതയുടെ പരാതി അന്നു തന്നെ മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. പൊലീസ് മേധാവി ആവശ്യപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ മറുപടിയില്ല. സോളാര്‍ കേസില്‍ ആരോപണങ്ങള്‍ക്ക് വിധേയരായവര്‍ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ ആയത് കൊണ്ട് തികഞ്ഞ ജാഗ്രതയോടെ തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :