സോളാര്‍ കേസില്‍ നടന്‍ മമ്മൂട്ടിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ കേസില്‍ നടന്‍ മമ്മൂടിയുടെ മൊഴിയെടുക്കുമെന്ന് റിപ്പോര്‍ട്ട്. ടീം സോളാറില്‍ പണം നല്‍കിയ എല്ലാവരില്‍നിന്നും മൊഴിയെടുക്കുമെന്നാണ് സൂചന. അന്വേഷണസംഘം ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മമ്മൂട്ടിക്ക് 10 ലക്ഷം രൂപ ടീം സോളാര്‍ നല്‍കിയതായി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയിരുന്നു.

2011 ജൂണ്‍ 11 ന് നടന്ന ചടങ്ങിലാണ് ടീം സോളാറിന്റെ പരിസ്ഥിതി അവാര്‍ഡുകള്‍ നടന്‍ മമ്മൂട്ടി, മേയര്‍ ടോണി ചമ്മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് നല്‍കിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ പി മോഹനനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

25,000 രൂപയുടെ ചെക്കാണ് പുരസ്‌കാരത്തിന്റെ ഭാഗമായി തനിക്ക് കിട്ടിയതെന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ പേരിലുള്ള ചാരിറ്റി ഓര്‍ഗനൈസേഷന്‍ കെയറിന്റെ പേരിലായിരുന്നു ചെക്കെന്നും തുക മടക്കി നല്‍കുമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :