സോണിയ-കരുണാകരന്‍ ചര്‍ച്ച

PTIPTI
മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ചാണ് കരുണാകരന്‍ സോണിയയുമായി ചര്‍ച്ച നടത്തുന്നത്.

സോണിയയുടെ ഔദ്യോഗിക വസതിയായ ജനപഥിലായിരിക്കും ചര്‍ച്ച. രാത്രിയിലാണ് ചര്‍ച്ച നടക്കുകയെന്ന് അറിയുന്നു.

ശനിയാഴ്ച രാത്രി തന്നെ കരുണാകരന്‍ ഡല്‍‌ഹിയിലെത്തിയിരുന്നു. ആവേശ്വോജ്ജല സ്വീകരണമാണ് കരുണാകരന് ഡല്‍‌ഹിയില്‍ അനുയായികള്‍ നല്‍കിയത്. സോണിയ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയിലേക്ക് പോയ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായി തിരുവനന്തപുരത്തെത്തി കരുണാകരനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും കാണ്‍ഊകയും റിപ്പോര്‍ട്ട് സോണിയാഗാന്ധിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കരുണാകരനെ തിരിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച സോണിയ-കരുണാകരന്‍ കൂടിക്കാഴ്ച നടക്കുന്നത്.



ന്യൂഡല്‍‌ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :