സെക്രട്ടറിയേറ്റ് ഉപരോധം: നടപടികള്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

കൊച്ചി| WEBDUNIA|
PRO
PRO
ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ് ഉപരോധം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ഉപരോധ സമരത്തിനെതിരെ സമര്‍പ്പിച്ച മറ്റൊരു പൊതു താത്പര്യ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :