അര്‍ബുദരോഗം ബാധിച്ച് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിന്റെ നില ഗുരുതരമായി തുടരുന്നു.
സ്വാഭാവിക രീതിയില്‍ ശ്വാസോച്ഛ്വാസം നടത്താന്‍ കഴിയാത്ത അദ്ദേഹത്തിന് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിവരികയാണ്. ഡിസംബര്‍ ഏഴാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടര്‍മാരുടെ പ്രത്യേകസംഘം നിരീക്ഷിച്ചുവരികയാണ്. സന്ദര്‍ശകരെ അനുവദിക്കുന്നില്ല.