സിറ്റിംഗ് എം‌പിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് സുധീരന്‍

കൊല്ലം| WEBDUNIA|
PRO
PRO
സിറ്റിംഗ് എം‌പിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഹൈക്കമാന്‍ഡാണ്.

അതിനാല്‍ സിറ്റിംഗ് എംപിമാര്‍ ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. ഘടകകക്ഷികളെ വേദനിപ്പിക്കരുതെന്നും സുധീരന്‍ കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ നിര്‍ദേശിച്ചു.

പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വേണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാടിനെതിരേ പ്രസ്താവന നടത്തിയ കെ സുധാകരന്റെ നടപടി ശരിയായില്ല. ഗ്രൂപ്പുകളെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവന പാടില്ലായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :