സിറിയക് ജോസഫിനെതിരെ അന്വേഷണം തീരുമാനിച്ചിട്ടില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ടേപ്പ് സുപ്രിംകോടതി ജസ്റ്റിസ് സിറിയക് ജോസഫ് ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബിലെത്തി പരിശോധിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമോയെന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍

സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തിന്‍റെ പകര്‍പ്പ് തനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രമേയത്തിന്‍റെ ഉളളടക്കത്തെക്കുറിച്ചും തനിക്ക് അറിയില്ല. സുപ്രിംകോടതി ജഡ്ജിക്കെതിരെ ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കാന്‍ അധികാരമുണ്ടോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയില്ല. ബാര്‍ അസോസിയേഷന്‍ നടപടി ഉചിതമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടെന്നും ചീ‍ഫ് ജസ്റ്റിസ് പറഞ്ഞു.

സിറിയിക് ജോസഫിനെതിരായ പ്രമേയം കോഴിക്കോട് ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. അഭയ കേസിലെ ഇടപെടലും ക്രിസ്ത്യന്‍ സഭകളെക്കുറിച്ച് നടത്തിയ പരമാര്‍ശവും അടക്കം രണ്ട് പ്രധാന ആരോപണങ്ങളാണ് സിറിയക് ജോസഫിനെതിരെ പ്രമേയത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സിറിയിക് ജോസഫ് തയ്യാ‍റാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നതിന്‍റെ പേരില്‍ സിറിയിക് ജോസഫിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ കൊണ്ടുവന്ന പ്രമേയം നേരത്തെ തള്ളിയിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :