സിബിഐ അന്വേഷണത്തെ ധനമന്ത്രിക്ക് ഭയം: ഉമ്മന്‍ ചാണ്ടി

മലപ്പുറം‌| WEBDUNIA|
PRO
ലോട്ടറി കേസില്‍ സി ബി ഐ അന്വേഷണത്തെ ധനമന്ത്രി തോമസ്‌ ഐസക്‌ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി. യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്തതുള്‍പ്പെടെയുള്ള ലോട്ടറി ഇടപാടുകള്‍ അന്വേഷിക്കണം.

കേരളമോചനയാത്രയ്ക്കിടെ പെരിന്തല്‍മണ്ണയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ലോട്ടറി പ്രശ്‌നത്തില്‍ 2006-ല്‍ സി ബി ഐ അന്വേഷണം ആകാമെന്ന് പറഞ്ഞ ധനമന്ത്രി നാലുവര്‍ഷം ആ വകുപ്പ്‌ കൈകാര്യം ചെയ്തശേഷം സി ബി ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിനാണെന്ന്‌ ജനങ്ങളോട്‌ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിലവര്‍ധന പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതൊന്നും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :