സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 7 ഫെബ്രുവരി 2014 (11:48 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധഗൂഢാലോചനയില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തില്‍ നിയമവശം പരിശോധിച്ച് യഥാസമയം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി. പക്ഷേ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ കേസ് ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. ഇത് പരിഹരിക്കാന്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എത്രസമയം വേണ്ടിവരും എന്നു പറയാനാകില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ടിപിയുടെ ഭാര്യ കെകെ രമയെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. രമ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷ്പക്ഷവും കാര്യക്ഷമവും ആയ അന്വേഷണമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഉടനുണ്ടാവില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :