സിപിഎം: സംഘടനാ റിപ്പോര്‍ട്ട് ഇന്ന്

WD
സിപിഎം പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച വൈകുന്നേരം അവതരിപ്പിക്കും. സംഘടനാ കാര്യങ്ങളുടെ ചുമതലയുളള പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുക.

സംഘടനാ റിപ്പോര്‍ട്ടില്‍ നാല് പേജുകളാണ് കേരള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വി എസ് അച്യുതാനന്ദന്‍റെ സ്ഥാനര്‍ത്ഥിത്വം, ഡി ഐ സിയുമായി ഉള്ള ബന്ധം എന്നിവ സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും.

കോട്ടയം സമ്മേളനത്തോടെ സംസ്ഥാന ഘടകത്തിലെ വിഭാഗീയത അവസാനിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍, വിഭാഗീയത പൂര്‍ണ്ണമായും അവസാനിച്ചുവെന്ന് അവകാശപ്പെടുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് കൈകടത്തരുതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് അറിയുന്നു.

കോയമ്പത്തൂര്‍| WEBDUNIA|
അതിനിടെ, പിബി അംഗസംഖ്യ 17 ആയിത്തന്നെ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്ന് എംഎ ബേബി, പാലൊളി മൊഹമ്മദ് കുട്ടി എന്നിവര്‍ പിബിയിലേക്ക് പരിഗണിക്കുന്നവരില്‍ പെടുന്നു. പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കണമെന്ന് കത്ത് നല്‍കിയ മുതിര്‍ന്ന നേതാക്കളായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെയും ജ്യോതിബസുവിനെയും പോളിറ്റ് ബ്യൂറോയിലെ സ്ഥിരം ക്ഷണിതാക്കളാക്കുമെന്ന് സൂചനകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :