സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്

ന്യൂഡല്‍ഹി| JOYS JOY| Last Updated: വെള്ളി, 20 മാര്‍ച്ച് 2015 (08:16 IST)
സി പി എം പോളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍ ചേരും. വി എസ് അച്യുതാനന്ദന്‍ കത്തുകളിലൂടെയും അല്ലാതെയും ഉന്നയിച്ചിട്ടുള്ള എല്ലാ വിഷയങ്ങളും പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പു പരിഗണിക്കേണ്ടതുണ്ടോ എന്ന് ഇന്ന് തീരുമാനിക്കും. നാളെയും മറ്റന്നാളുമായി സി പി എം കേന്ദ്ര കമ്മിറ്റിയും യോഗം ചേരുന്നുണ്ട്.

ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യാനുള്ള രേഖകള്‍ക്ക്‌ രൂപം നല്‍കലാണ്​പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും അജണ്ട. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യേണ്ട രാഷ്‌ട്രീയ സംഘടന റിപ്പോര്‍ട്ടിനും പഠനസമിതി റിപ്പോര്‍ട്ടുകള്‍ക്കും ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ സി പി എം അന്തിമരൂപം നല്‍കിയേക്കും.

പാര്‍ട്ടിയുടെയും വിവിധ അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയാണ്​രാഷ്‌ട്രീയ സംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കുക. ആഗോളവത്‌കരണത്തിനു ശേഷം ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സി പി എം മൂന്ന് പഠന സമിതികളെ നിയോഗിച്ചിരുന്നു.

അതേസമയം, പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് പാര്‍ട്ടിക്ക് പുറത്ത് ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍, പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഇക്കാര്യം ഇതുവരെ ചര്‍ച്ചയായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :