സിന്ധുവിന്റെ സെക്സ് വീഡിയോ ഭീഷണി ഭര്ത്താവിനുനേരെയും!
എറണാകുളം|
WEBDUNIA|
PRO
വീട്ടുജോലിക്കാരിയായ തമിഴ്ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയായ സിന്ധു ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹത്തിന് മുമ്പ് ഇരുവരും ഒരു ഫ്ലാറ്റില്‍ സന്ധിച്ചിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാട്ടിയാണത്രേ സിന്ധു ഭര്‍ത്താവ് ജോസ് കുര്യനെയും വിരട്ടിയത്.
യഥാര്‍ത്ഥത്തില്‍ ഇവര്‍ വിവാഹിതരല്ലെന്നാണ് സൂചന. ഭര്‍ത്താവെന്ന പേരില്‍ ജോസ് കുര്യന് ഇവര്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇടയ്ക്ക് ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന് ജോസ് കുര്യന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരവേയാണ് ഏറെ നാള് മുമ്പുള്ള ‘സ്വകാര്യ നിമിഷങ്ങളു’ടെ വീഡിയോ സിന്ധു പുറത്തെടുത്തത്.
എറണാകുളത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അഭിഭാഷകനായ ജോസ് കുര്യനുമായി സിന്ധു അടുപ്പത്തിലാകുന്നത്. അത് പിന്നീട് പ്രണയവും അവിഹിത ബന്ധവുമായി വളര്‍ന്നു. സിന്ധു അന്ന് ആലുവ നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അവിടെ വച്ച് പലതവണ ഇരുവരും തമ്മില്‍ കണ്ടു. അന്നത്തെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ സിന്ധു രഹസ്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട്, ഈ ബന്ധം അപകടമാണെന്ന് ജോസ് കുര്യന് മനസിലായി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കുരുക്ക് മുറുകിയതായി മനസിലാക്കിയത്. പഴയ വീഡിയോ ദൃശ്യങ്ങളെല്ലാം പുറത്തെടുത്ത് സിന്ധു ഭീഷണി ആരംഭിച്ചു. ഇത് പരസ്യമായാല്‍ അഭിഭാഷകനായ തനിക്ക് ഇനിയൊരു ഭാവിയില്ലെന്ന് മനസിലാക്കിയ ജോസ് കുര്യന് ഭര്‍ത്താവായി നടിച്ച് സിന്ധുവിനൊപ്പം താമസിക്കുകയായിരുന്നു.
ജോസ് കുര്യനൊപ്പം താമസിക്കുമ്പോഴും തന്നിഷ്ടത്തോടെയാണ് സിന്ധു ജീവിച്ചിരുന്നത്. ഫ്രീ സെക്സ് സംഘടനയുമായും സെക്സ് റാക്കറ്റുമായും അവര്‍ ബന്ധം പുലര്‍ത്തി. ഗുണ്ടാത്തലവന്മാരൊക്കെ സുഹൃത്തുക്കളായി. മയക്കുമരുന്നിനടിമയായി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ ജോസ് കുര്യന് ഭീഷണി നേരിടേണ്ടിവന്നു. ജോസ്കുര്യന്റെ മാതാവിനെയും സഹോദരിയെയും പോലും സിന്ധു ഭീഷണിപ്പെടുത്തിയിരുന്നു.
ഇടയ്ക്ക് നിയന്ത്രണം വിട്ട ജോസ് കുര്യന് സിന്ധുവിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സിന്ധുവിന്റെ കൈ ഒടിഞ്ഞത് അങ്ങനെയാണെന്നാണ് വിവരം. എങ്ങനെയെങ്കിലും സിന്ധുവില്‍ നിന്ന് രക്ഷപ്പെടണെമെന്ന് ആഗ്രഹിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് തമിഴ് ബാലിക കൊല്ലപ്പെട്ട കേസില്‍ ജോസ് കുര്യനും പിടിയിലാകുന്നത്.