സി പി എം കുത്തകയായി: രമേശ്

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2008 (14:45 IST)
കേരളത്തിലെ ഏറ്റവും വലിയ കുത്തകയായി സി പി എം മാറിയെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ബാബു ജഗജീവന്‍‌റാം ജന്മ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ചതിലൂടെ സി പി എമ്മിന്‍റെ കുത്തക മുഖമാണ് തെളിയുന്നത്. വര്‍ഗ്ഗ രഹിത, ജാതി രഹിത സമൂഹം ലക്‍ഷ്യമിടുന്ന സി പി എം ഇപ്പോള്‍ ജാതി അടിസ്ഥാനത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണ്.വ്യവസായ സംരംഭങ്ങളും ഷോപ്പിംഗ് മാളുകളും സ്ഥാപിച്ച് കുത്തക സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് സി പി എം എന്ന് രമേശ് ആരോപിച്ചു.

പട്ടികജാതിക്കാരുടെ സംരക്ഷകരായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നവര്‍ വോട്ട് ബാങ്ക് ആണ് ലക്‍ഷ്യമിടുന്നതെന്ന് ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്‍റണി പറഞ്ഞു. എന്നും പട്ടികജാതിക്കാരുടെ ഒപ്പം നിന്നിട്ടുള്ളത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്വകാര്യ മേഖലയില്‍ സംവരണം നല്‍കുന്നതിനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ആന്‍റണി പറഞ്ഞു.
പട്ടികജാതിക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പിന്നില്‍ ബാബു ജഗജീവന്‍‌റാമിന്‍റെ അദ്ധ്വാനമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :