സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ഊഷ്മളത കുറയുന്നു: എ കെ ആന്റണി

ചങ്ങനാശേരി| WEBDUNIA| Last Modified ബുധന്‍, 2 ജനുവരി 2013 (14:05 IST)
PRO
PRO
കേരളത്തില്‍ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ഊഷ്മളത കുറഞ്ഞുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. എന്‍ എസ് എസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വര്‍ധിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ കേരളം വീണ്ടും ഭ്രാന്താലയമായി മാറുമെന്നും ആന്റണി പറഞ്ഞു.

പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സാമുദായിക നീതിയും സാമൂഹിക നീതിയും ഉറപ്പാക്കണം. എന്നാല്‍ മാത്രമേ കേരളത്തില്‍ സാമുദായിക സൗഹാര്‍ദം ഉറപ്പാക്കാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണം രാജ്യത്തെ ആകെ പ്രകമ്പനം കൊളളിച്ചിരിക്കുകയാണ്‌. പെണ്‍കുട്ടിയുടെ മരണശേഷമുളള പ്രതികരണം ഉടനെ അവസാനിക്കില്ല. കര്‍ശന ശിക്ഷ നടപ്പാക്കുന്ന തരത്തില്‍ നിയമഭേദഗതി വരുത്തണം. ഇതിനു വേണ്ടി നിയോഗിച്ച ജസ്റ്റിസുമാരുടെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കുമെന്നും ആന്റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :