തിരുവനന്തപുരം |
WEBDUNIA|
Last Modified ബുധന്‍, 4 ജൂലൈ 2007 (10:18 IST)
File
സഹകരണ പാക്കേജ് നടപ്പിലാക്കുന്നത് സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് സഹകരണ മന്ത്രി ജി. സുധാകരന് പറഞ്ഞു.
സഹകരണ പാക്കേജിനെ സഹകാരികള്‍ അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത പല സഹകരണ സൊസൈറ്റികളും നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇവ പിരിച്ചുവിടുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. സഹകരണ നിയമം ഭേദഗതി ചെയ്യും. ഒട്ടേറെ പുതിയകാര്യങ്ങള്‍ നിയമത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. സഹകരണ പ്രസ്ഥാനങ്ങളുടെ ധനം കൊള്ളയടിക്കുന്നവരെ തടയാന്‍ ഇപ്പോഴത്തെ നിയമത്തിന് സാധ്യമല്ല.
അതിനാല്‍ സഹകരണ സംഘങ്ങളെ സംരക്ഷിക്കാന്‍ ധാരാളം ഭേദഗതികള്‍ ആവശ്യമാണ്. അടുത്ത സമ്മേളനത്തില്‍ തന്നെ ഭേദഗതികള്‍ കൊണ്ടു വരും - മന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ നല്ല നിലവാരമുള്ള ആശുപത്രികള്‍ പണിയുന്നതിനായി സഹായം കൊടുക്കുമെന്നും മന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.