സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും, ഇടുക്കിയിലെ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
ഇടുക്കിയിലെ മഴക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ്‌ വി എസ്‌ ഈ ആവശ്യമുന്നയിച്ചത്‌. കേന്ദ്രസഹായം നേടിയെടുക്കാന്‍ സര്‍വകക്ഷി സംഘം ഡല്‍ഹിക്കു പോകണമെന്നും വി എസ് ആവശ്യപ്പെട്ടു. ഈ ആവശ്യം പിന്നീടുചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും എല്ലാവരുടെയും പ്രധാനമന്ത്രിയുടെയും സമയം കണക്കാക്കി കൂടിക്കാഴ്ചയുടെ സമയം നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം സംസ്ഥാനം സന്ദര്‍ശിക്കണമെന്ന്‌ ആവശ്യപ്പെടാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

അതേസമയം, റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. റണ്‍വേയില്‍ വെള്ളം കയറിയതുകാരണം മുപ്പത്താറോളം വിമാനങ്ങളുടെ സര്‍വീസുകള്‍ താറുമാറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :