സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ നിയമനങ്ങള്‍ വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ നിയമനങ്ങള്‍ വേണ്ടെന്നും തസ്തികകള്‍ വെച്ചിച്ചുരുക്കാനും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ധനവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചത്.

പ്രമോഷനുകള്‍ പത്ത് ശതമാനം വെട്ടിച്ചുരുക്കാനും നിര്‍ദ്ദേശം. ഡിസംബറോടെ ഇ ഫയലിംഗ് പൂര്‍ത്തിയാക്കും. ഇ ഫയലിംഗ് നടപ്പിലാക്കുന്ന വകുപ്പുകളില്‍ പുതിയ നിയമനമുണ്ടാകില്ല. ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് പുതിയ നിയമനം നടത്തേണ്ടതില്ലെന്ന് തീരുമാനം. ധനവകുപ്പില്‍ നിലവിലുള്ള 23 ടൈപ്പിസ്റ്റ് തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.

ഉദ്യോഗസ്ഥരുടെ യോഗതീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമാകും. നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമേ സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും ഈ തീരുമാനം വലിയ തിരിച്ചടിയാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :