സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് - മദ്യം 1130 കോടി, ബീയര്‍ 100 കോടി, വെള്ളം 205 കോടി, സിഗരറ്റ് 264 കോടി!

മദ്യം, ഉമ്മന്‍‌ചാണ്ടി, നികുതി, സിഗരറ്റ്, മോഡി, സുധീരന്‍, പിണറായി
തിരുവനന്തപുരം| Last Updated: ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (19:45 IST)
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക നീക്കങ്ങളിലേക്ക്. വന്‍ നികുതി വര്‍ദ്ധനവാണ് വിവിധ മേഖലകളില്‍ വരുത്തിയിരിക്കുന്നത്. മദ്യത്തിന് നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ 1130 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ 369 കോടി രൂപയുടെയും ബീയര്‍ - വൈന്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ 100 കോടിയുടേയും വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ 205 കോടിയുടേയും സിഗരറ്റ് നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ 264 കോടിയുടേയും ഭൂനികുതി വര്‍ദ്ധനവിലൂടെ 78 കോടിയുടേയും അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പുകയില ഉത്പന്നങ്ങള്‍ക്ക് എട്ട് ശതമാനമാണ് നികുതി വര്‍ദ്ധിപ്പിക്കുന്നത്. സിഗരറ്റിന് 30 ശതമാനം നികുതി വര്‍ദ്ധനവാണ് വരുത്തുന്നത്. സിഗരറ്റിന്‍റെ അധികനികുതിയില്‍ മൂന്ന് ശതമാനം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബിയര്‍, വൈന്‍ ഒഴിച്ചുള്ള മദ്യത്തിന്‍റെ നികുതി 20 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം അഞ്ച് ശതമാനം അധിക സെസ്സും ഈടാക്കും.

ബിയറിനും വൈനിനും എഴുപത് ശതമാനം വരെ നികുതി കൂട്ടി. മദ്യത്തിന് 20ശതമാനം അധിക നികുതിയും 20ശതമാനം സെസും ഏര്‍പ്പെടുത്തി.
ഭൂനികുതിയും വര്‍ദ്ധിപ്പിച്ചു. പഞ്ചായത്തില്‍ ഇരുപത് സെന്റ് വരെ സെന്‍റിന് ഒരു രൂപയും ഇരുപത് സെന്‍റിന് മുകളില്‍ രണ്ട് രൂപയുമായിരിക്കും. മുനിസിപ്പാലിറ്റിയില്‍ ആറ് സെന്‍റ് വരെ ഒരു രൂപയും,​ആറ് സെന്‍റിന് മുകളില്‍ നാല് രൂപയും കോര്‍പ്പറേഷനുകളില്‍ നാല് സെന്റ് വരെ നാല് രൂപയും നാല് സെന്‍റിന് മുകളില്‍ എട്ട് രൂപയുമായിരിക്കും.

വെള്ളക്കരത്തിന്‍റെ വര്‍ദ്ധനവാണ് സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുക. 10 കിലോ ലിറ്ററിന് മുകളില്‍ 50 മുതല്‍ 60 ശതമാനം വരെ നികുതി വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. മന്ത്രിമാരുടെ സര്‍ക്കാര്‍ ചെലവിലുള്ള വിദേശയാത്രകള്‍ ചുരുക്കി അത്യാവശ്യ യാത്രകള്‍ മാത്രം പരിഗണിക്കും. തോട്ടം നികുതിയില്‍ എട്ട് രൂപ കൂട്ടിയിട്ടുണ്ട്. ചെലവ് ചുരുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :