മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കില്‍ ഇനി സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കേണ്ട. സര്‍ക്കാര്‍ ജോലി നേടാന്‍ മലയാളം നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പി എസ് സി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന പി എസ് എസി യോഗത്തിലാണ് തീരുമാനം.
എസ്എസ്എല്‍സി, പ്ലസ്ടു തലങ്ങളില്‍ മലയാളം പഠിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പി എസ് സി തന്നെ പ്രത്യേക പരീക്ഷ നടത്തണമെന്ന സബ് കമ്മറ്റിയുടെ ശുപാര്‍ശയും പി എസ് എസി അംഗീകരിച്ചിട്ടുണ്ട്.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്കുന്നതില് കേന്ദ്ര സാംസ്കാരിക മന്ത്രാലയവും കഴിഞ്ഞ മാസം അനുകൂല നിലപാടെടുത്തിരുന്നു. ഇക്കാര്യം ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. ഇതുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിച്ചത്.