മദ്യപിച്ച് വരുന്നവര്‍ നിയസഭയുടെ ട്രഷറി ബെഞ്ചില്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ധനവിനിയോഗബില്‍ പാസ്സാക്കുന്നതിനിടെ യുഡിഎഫ് എംഎല്‍എമാര്‍ ഷാപ്പിലും ചായക്കടയിലും പോയെന്ന വി എസിന്റെ ആരോപണം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വി എസ് ഇക്കാര്യം വിശദീകരിച്ചത്.
രാഷ്ട്രവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ യു ഡി എഫ് സര്‍ക്കാരില്‍ ഉണ്ടെന്നും വി എസ് പറഞ്ഞു. തീവ്രവാദികളില്‍ നിന്ന് തുട്ട് വാങ്ങിയവരാണ് ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ തിരിച്ചെടുത്തത്. അവര്‍ ആരാണെന്ന് നമുക്ക് അറിയില്ല. എന്നാല്‍ അവര്‍ എവിടെയോ ഉണ്ടെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
ധനവിനിയോഗ ബില്‍ കൃത്രിമമായി പാസ്സാക്കിയതാണ്. സര്‍ക്കാരിന് ധാര്‍മികമായി തുടരാന്‍ യോഗ്യതയില്ലെന്നും വി എസ് വ്യക്തമാക്കി.