സരിതാ നായര്‍ തുറന്നടിക്കുന്നു - “വിശ്വസിച്ചെത്തിയ എന്നോട് ആ നേതാവ് ചെയ്തത്...” - തമിഴ് മാഗസിനായ ‘കുമുദ’ത്തില്‍ സരിതയുടെ അനുഭവക്കുറിപ്പുകള്‍, മാഗസിന്‍റെ കവര്‍ ഫോട്ടോയും സരിത!

സരിതാ നായരുടെ അനുഭവക്കുറിപ്പുകള്‍ തമിഴ് മാഗസിനില്‍ !

Sarita, Saritha Nair, Kumudam, Solar, Biju Radhakrishnan, Shalu, സരിത, സരിതാ നായര്‍, കുമുദം, സോളാര്‍ കേസ്, ബിജു രാധാകൃഷ്ണന്‍, ശാലു
Last Modified തിങ്കള്‍, 4 ജൂലൈ 2016 (17:17 IST)
സരിതാ നായര്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സൃഷ്ടിച്ച തരംഗമൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എങ്കിലും സരിതയും സോളാര്‍ വിവാദവും ഇപ്പോഴും ചര്‍ച്ചാവിഷയം തന്നെയാണ്. കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ച കേസും കോലാഹലവും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

തമിഴകത്താണെങ്കില്‍ സരിതാ നായര്‍ക്ക് ഒരു സിനിമാതാരത്തെ വെല്ലുന്ന പ്രശസ്തിയുണ്ട് ഇപ്പോള്‍.

തമിഴകത്തെ ഒന്നാം നിര മാഗസിനായ ‘കുമുദം’ ഇപ്പോള്‍ സരിതയുടെ ജീവിതാനുഭവങ്ങളും അഭിമുഖവും പരമ്പരയായി പ്രസിദ്ധീകരിക്കുകയാണ്. ഈ മാഗസിന്‍റെ ഇത്തവണത്തെ കവര്‍ ഫോട്ടോയും സരിതയാണെന്ന് അറിയുമ്പോഴാണ് തമിഴകത്ത് എത്രമാത്രം പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്ന് മനസിലാകുന്നത്.

കുമുദത്തില്‍ സരിത അനുഭവമെഴുതുന്നു എന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ തമിഴ്നാടിന്‍റെ മുക്കിലും മൂലയിലും വരെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. നാലാള്‍ കൂടുന്ന കവലകളിലൊക്കെ ഈ അനുഭവക്കുറിപ്പുകളാണ് ഇപ്പോള്‍ സംസാരവിഷയം. മാത്രമല്ല, സരിതയുടെ അനുഭവക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടതോടെ കുമുദത്തിന്‍റെ വില്‍പ്പനയിലും ഗംഭീര വര്‍ദ്ധനവാണത്രേ ഉണ്ടായിരിക്കുന്നത്.

“2012 സെപ്റ്റംബര്‍ 12 എന്‍റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. എന്‍റെ ജീവിതത്തിലെ അതുവരെയുണ്ടായ എല്ലാ കുഴപ്പങ്ങള്‍ക്കും അന്നത്തോടെ പരിഹാരമാകുമെന്ന് ഞാന്‍ കരുതി. കേരള രാഷ്ട്രീയത്തിലെ ഒരു അതികായനെ കാണാന്‍ അന്ന് ഞാന്‍ അദ്ദേഹത്തിന്‍റെ അരുകിലെത്തി. വളരെ മാന്യമായി, ചിരിച്ചുകൊണ്ട്, അലിവോടെയും സ്നേഹത്തോടെയും അദ്ദേഹം എന്നെ സ്വീകരിച്ചു. അതിന് ശേഷം അദ്ദേഹം ചില പേപ്പറുകള്‍ നോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ തിരക്കുകഴിയട്ടെ, അതുവരെ കാത്തിരിക്കാമെന്ന് കരുതി ഞാനും ഇരുന്നു. എനിക്കായി കൊണ്ടുവച്ച ചായ കുടിക്കാനായി ഞാന്‍ ഒരുങ്ങവേ, അദ്ദേഹം പെട്ടെന്ന് എന്‍റെ അടുത്തുവന്നിരുന്നു. പിന്നീട് നടന്നത് എന്‍റെ സപ്തനാഡികളും തളര്‍ത്തുന്ന സംഭവമായിരുന്നു. ഉന്നതനായ ആ മനുഷ്യനില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ച നടപടിയല്ല ഉണ്ടായത്” - സരിത നായര്‍ ഈ ലക്കത്തില്‍ തുറന്നെഴുതുന്നു.

ഓരോരുത്തരും അവരവര്‍ക്കുണ്ടായ വിജയത്തെക്കുറിച്ചും മറ്റും ഉറക്കെപ്പറയുന്നവരാണ്. തോല്‍‌വികളെക്കുറിച്ച് പരസ്യമായി പറയുന്നവര്‍ കുറവാണ്. എന്നാല്‍ തോല്‍‌വികളെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ മറ്റുള്ളവര്‍ക്കുള്ള പാഠങ്ങളായി മാറാറുണ്ട്. അതാണ് താന്‍ തന്‍റെ ജീവിതാനുഭവങ്ങള്‍ ഇവിടെ എഴുതാന്‍ കാരണമെന്നും സരിതാ നായര്‍ പറയുന്നു.

തന്‍റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും ഈ അനുഭവക്കുറിപ്പിലൂടെ തുറന്നുപറയുമെന്നാണ് സരിതാ നായര്‍ അറിയിച്ചിരിക്കുന്നത്. അതോടെ കേരളക്കരയില്‍ ഭൂകമ്പം സൃഷ്ടിച്ച സോളാര്‍ കേസും അതിന്‍റെ ഉള്ളറക്കഥകളും കുമുദത്തിലെ കുറിപ്പിലൂടെ പുറത്തെത്തുമെന്ന് പ്രതീക്ഷിക്കാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :