സരിതയുമായി പുതുപ്പള്ളി വഴി യാത്ര ചെയ്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിതാ എസ് നായരുമായി പുതുപ്പള്ളിയിലൂടെ പൊലീസ്‌ യാത്ര ചെയ്തത് എം സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മാത്രമാണ് ഏറ്റുമാനൂര്‍-പാല-പുതുപ്പള്ളി വഴി യാത്രചെയ്തത്. യാത്രയ്ക്കിടെ മൈലക്കാട് വീടിനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലില്‍ നിന്ന് സരിതയ്ക്ക് ഭക്ഷണം വാങ്ങി നല്‍കി എന്നല്ലാതെ അവര്‍ ആരുമായും സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സരിതയെ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിന് പുതുപ്പള്ളി വഴി യാത്ര ചെയ്തത് വിവാദമായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :