സരിത എസ് നായര്‍ വരുമ്പോള്‍ എല്ലാ വാതിലും തുറക്കുന്നെന്ന് ടി വി രാജേഷ്‌

കണ്ണൂര്‍| WEBDUNIA|
PTI
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പരസ്യവാചകം പോലെ സരിത എസ്‌ നായര്‍ വരുമ്പോള്‍ എല്ലാ വാതിലുകളും തുറക്കുന്ന രീതിയിലുള്ള ഭരണമാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയതെന്നു ടി വി രാജേഷ്‌ എംഎല്‍എ. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതു യുവജന സംഘടനകള്‍ സംയുക്തമായി കണ്ണൂര്‍ കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോളാര്‍ തട്ടിപ്പു കേസ്‌ അന്വേഷിക്കുന്ന സംഘത്തിനു ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ലഭിക്കുന്നത്‌. സ്വന്തമായി ഫോണില്ലെന്നു പറയുന്ന മുഖ്യമന്ത്രിയാണ്‌ ഏറ്റവും കൂടുതല്‍ തുകയ്ക്കുള്ള ഫോണ്‍ ബില്ല്‌ അടച്ചിരിക്കുന്നത്‌. നിരവധി തട്ടിപ്പു കേസില്‍ പ്രതിയാണു സലിം രാജെന്നും രാജേഷ്‌ ആരോപിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ലഭിച്ച ഐക്യരാഷ്ട്ര സഭാ അവാര്‍ഡ്‌ ജനസേവനത്തിനുള്ള അവാര്‍ഡല്ല. ജനദ്രോഹത്തിനുള്ള സമ്മാനമാണ്‌. അഞ്ചുലക്ഷം പരാതികളില്‍ മൂന്നരലക്ഷം പരാതികള്‍ തീര്‍പ്പാക്കിയെന്നാണ്‌ അവകാശപ്പെടുന്നത്‌. എന്നാല്‍ ലക്ഷക്കണക്കിനു ഭൂരഹിതരുടെ പരാതികളില്‍ രണ്ടു പരാതികള്‍ മാത്രമാണു പരിഹരിച്ചതെന്നും ടിവി രാജേഷ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :