ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പാരിപ്പള്ളിയിലെ ഫില്ലിംഗ് യൂണിറ്റിലെ ട്രക്ക് ഡ്രൈവര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇത് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പാചകവാതക വിതരണം തടസ്സപ്പെടാന്‍ കാരണമായേക്കും.
മിനിമം ബോണസ് അനുവദിക്കുക, ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികളുടെ പണിമുടക്ക്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് പതിനൊന്ന് മുതല്‍ റിലേ സത്യാഗ്രഹം തൊഴിലാളികള്‍ നടത്തിയിരുന്നു. 28ന് സൂചനാ പണിമുടക്കും നടത്തി.
തുടര്‍ന്ന് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും കമ്പനി ഉടമകളും തമ്മില്‍ മൂന്നു ദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. അമ്പത് ട്രക്കുകളിലേ നൂറോളം തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
പണിമുടക്ക് തുടര്‍ന്നാല്‍ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പാചകവാതക വിതരണത്തെ ഇത് കാര്യമായി ബാധിക്കും.