സമയപരിധി അവസാനിച്ചു, ചിത്രയെ ലണ്ടന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല; നിഷേധാത്മക നിലപാടു തുടർന്ന് അത്‌ലറ്റിക് ഫെഡറേഷൻ

ചിത്ര പുറത്തുതന്നെ

Asian Athletic Championship ,  PU Chithra ,   Athletic Federation , ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ ,  പി.യു ചിത്ര , ലണ്ടന്‍ , അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 29 ജൂലൈ 2017 (12:12 IST)
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കുന്നതില്‍ നിഷേധാത്മക തുടർന്ന് അത്‌ലറ്റിക് ഫെഡറേഷന്‍. തങ്ങളുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ചിത്രയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ലണ്ടന്‍ യാത്രയ്ക്കുളള ടീമില്‍ ഉള്‍പ്പെടുത്താനുളള സമയപരിധി അവസാനിച്ചെന്ന കാര്യം തിങ്കളാഴ്ച ഹൈക്കോടതിയിൽ അറിയിക്കുമെന്നും അത്‍ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് വ്യക്തമാക്കി. അവസാന നിമിഷമാണ് കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചതെന്നും ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക അത്‌ലറ്റിക് ചാമ്പ്യൻ​ഷിപ്പിനുള്ള ടീമിൽ പിയു ചിത്രയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷനും വ്യക്തമാക്കിയിരുന്നു‍. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെക്കൂടി ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കണമെന്നും ചിത്ര നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ ഒരു സ്വതന്ത്ര ഏജന്‍സിയായതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം ഇരുനൂറാം സ്ഥാനത്ത് മാത്രമാണെന്നും താരത്തിന്റെ പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ ഒരു സാധ്യതയുമില്ലെന്നുമാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നത്. അതേസമയം, മികച്ച താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പതിമൂന്ന് ഒഫിഷ്യലുകളാണ് 24 അംഗ ഇന്ത്യന്‍ അത്ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നതെന്നതും ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :