സഭ സമ്മേളിക്കുമ്പോള്‍ മന്ത്രിമാര്‍ പൊതുചടങ്ങില്‍ പങ്കെടുക്കരുത്: സ്പീക്കര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
നിയമസഭാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ മന്ത്രിമാര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍. എം എല്‍ എമാര്‍ക്ക് സഭയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിധം സര്‍ക്കാര്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുതെന്നും സ്‌പീക്കര്‍ നിര്‍ദേശം നല്‍കി.
വി ശിവന്‍കുട്ടി എം എല്‍ എയുടെ പരാതിയെ തുടര്‍ന്നാണ് സ്‌പീക്കറുടെ നടപടി.സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സഭ സമ്മേളിക്കുന്നതിനാല്‍ പങ്കെടുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്‍കുട്ടി സ്‌പീക്കര്‍ക്ക് പരാതി നല്‍കിയത്.