സന്ദീപാനന്ദഗിരിയെ മര്‍ദിച്ച സംഭവം: അഞ്ച് ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍| WEBDUNIA|
PRO
PRO
തുഞ്ചന്‍പറമ്പില്‍ പ്രഭാഷണത്തിനിടെ സ്വാമി സന്ദീപാനന്ദഗിരിയെ മര്‍ദ്ദിച്ച കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കാവഞ്ചേരി കോലോത്തുവളപ്പില്‍ ഉണ്ണികൃഷ്ണന്‍ (41), കാവഞ്ചേരി കുഞ്ഞാടിപ്പടിക്കല്‍ വാസു (48), വെട്ടം കൊണ്ടക്കയില്‍ രാജന്‍ (26), ബി പി അങ്ങാടി രഞ്ജിത്ത് അമ്പാട്ട് (23), താനൂര്‍ കാഞ്ഞിരശ്ശേരി വേണുഗോപാല്‍ (48) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകിട്ട് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്വാമിയുടെ പ്രഭാഷണ പരമ്പരയ്ക്കിടെയാണ് പത്തോളം വരുന്ന സംഘം അദ്ദേഹത്തെ മര്‍ദ്ദിച്ചത്. പരുക്കേറ്റ സ്വാമിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :