അട്ടപ്പാടി പാക്കേജിനെ വി ഡി സതീശന്‍ എം എല്‍ എ എതിര്‍ക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. ആദിവാസി നേതാക്കള്‍ അംഗീകരിച്ച പദ്ധതിയാണിതെന്നും മുരളീധരന്‍ പറഞ്ഞു.
അട്ടപ്പാടി ആദിവാസി ഭൂമി സംബന്ധിച്ചു വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കു കത്തെഴുതിയത് എന്തിനെന്ന് അറിയില്ല. കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസി ഭൂമി കാറ്റാടി കമ്പനികള്‍ക്കു തീറെഴുതാന്‍ ശ്രമിച്ചപ്പോഴാണു പ്രതിപക്ഷം എതിര്‍ത്തത്. ആദിവാസി ഭൂമിക്കു വാടകയും വൈദ്യുതിയും കമ്പനിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടെന്നു മുരളീധരന്‍ പറഞ്ഞു.
രാജകുടുംബം ജനാധിപത്യ കാലത്തിനു ചേരുന്ന പേരു സ്വീകരിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്‌താവനയെ മുരളീധരന്‍ വിമര്‍ശിച്ചു. ഇങ്ങനെ പറയുന്നവര്‍ സഖാവ് വിളി അവസാനിപ്പിക്കണം. സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ തുടങ്ങിയ പേരുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാം. സഖാവ് വിളി വിപ്ലവത്തിന്‍റെ അവശിഷ്ടമാണെന്നും മുരളീധരന്‍ പറഞ്ഞു.