സംസ്ഥാനത്ത് സിമിയുടെ പ്രവര്‍ത്തനം സജീവം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നിരോധിത സംഘടനയായ സിമി സംസ്ഥാനത്ത് സജീവമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളം വ്യക്തമാക്കുന്നു. ചില മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സിമി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിമിയുടെ നിരോധനം നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിനുശേഷം നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് സിമി സാന്നിധ്യം സജീവമാണെന്ന് ബോധ്യപ്പെട്ടതായി കേരളം റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധന കാലയളവില്‍ സിമിയുടെ പങ്കാളിത്തം സംശയിക്കുന്ന എട്ട് സംഭവമുണ്ടായി. മറ്റു സംഘടനകളുടെ പേരിലാണ് സിമി പ്രവര്‍ത്തനം നടത്തുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലടക്കം സംഘടന നുഴഞ്ഞുകയറിയിട്ടുണ്ടെന്നും കേരളം വ്യക്തമാക്കുന്നു. ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട സംഭവം സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2001ലാണ് രാജ്യവ്യാപകമായി സിമിയെ നിരോധിച്ചത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നിരോധനം നീട്ടേണ്ടതുണ്ടോ എന്ന് കേന്ദ്ര ട്രൈബ്യൂണല്‍ പരിശോധിക്കാറുണ്ട്. സിമിക്കെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ മേയ്‌ മൂന്ന്‌, നാല്‌, അഞ്ച് തീയതികളില്‍ കേരളത്തിലെത്തുന്ന ട്രൈബ്യൂണലിനു നല്‍കിയ സത്യവാങ്മൂലത്തിലാണ്‌ കേരളം ഇക്കാര്യം വ്യക്തമാക്കിയത്‌. ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി വി കെ ഷാലിയുടെ നേതൃത്വത്തിലുള്ളതാണ്‌ ട്രൈബ്യൂണല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :