സംസ്ഥാനത്ത് കുരങ്ങുപനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (11:53 IST)
സംസ്ഥാനത്ത് കുരങ്ങുപനി നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍. നിയമസഭയില്‍ ആണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ 105 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ അഞ്ചു പേര്‍ മരിച്ചെന്നും മന്ത്രി പറഞ്ഞു.

പനിയെ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ തിരുവമ്പാടി എം എല്‍ എ സി മോയിന്‍ കുട്ടി സഭയില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ആരോഗ്യമന്ത്രി വാചാലനാകുന്നതല്ലാതെ പ്രായോഗികമായി ഒന്നും ചെയ്യുന്നില്ലെന്നും മോയിന്‍കുട്ടി കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ ഡോക്‌ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിയുന്നില്ലെന്നും കോഴിക്കോട് ജില്ലയും സംസ്ഥാനത്തിന്റെ ഭാഗമാണെന്നു മന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :