സംഘടനാ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ അനിവാര്യമെന്ന് പിണറായി വിജയന്
തിരുവനന്തപുരം|
WEBDUNIA|
Last Modified ചൊവ്വ, 19 നവംബര്‍ 2013 (13:48 IST)
PRO
സംഘടനാ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ അനിവാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് പിണറായി ഇക്കാര്യം അറിയിച്ചത്.
പാലക്കാട് നടക്കുന്ന പ്ലീനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ കരട് കമ്മിറ്റിയില്‍ വെച്ചു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും.
മദ്യപാനശീലം, ബ്ലേഡ്, ഭൂ മാഫിയ ബന്ധം എന്നിങ്ങനെയുളള തെറ്റായ പ്രവണകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഇതിനകം തന്നെ താക്കീത് നല്‍കിയിട്ടുണ്ട്. അത്തരക്കാര്‍ ഇനിയും തിരുത്താന്‍ തയാറാകുന്നില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും എന്നതാണ് കരട് റിപ്പോര്‍ട്ട് നല്കുന്ന സന്ദേശം.
സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്ക് ശേഷം പ്ലീനം സംഘടനാ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. ഈ മാസം 27 മുതല്‍ 30 വരെ പാലക്കാട്ടാണ് സംസ്ഥാന പ്ലീനം.