ഷുക്കൂര്‍ വധം: സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ടി വി രാജേഷ് ഹര്‍ജി നല്‍കി

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 7 ജനുവരി 2014 (11:13 IST)
PRO
മുസ്‌ലീം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കല്യാശേരി എംഎല്‍എയും കേസിലെ പ്രതിയുമായ ടി വി രാജേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

പൊലീസ് കേസ് അന്വേഷിച്ച കുറ്റപത്രം നല്‍കിയ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തുന്നത് ശരിയല്ലെന്ന് രാജേഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണകക്ഷിയിലെ പ്രബല പാര്‍ട്ടിയുടെ സ്വാധീനത്തിന് വഴങ്ങിയുള്ള നടപടിയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായതെന്ന് ഹര്‍ജിയില്‍ രാജേഷ് ആരോപിച്ചു.

കേസ് സിബിഐയ്ക്കു കൈമാറിക്കൊണ്ട് സര്‍ക്കാര്‍ 2012 ഡിസംബര്‍ 19ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :