കേരളാ ഗവര്‍ണറായി ഷീലാ ദീക്ഷിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 12 ന് രാജ്ഭവന് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
തിങ്കളാഴ്ച വൈകിട്ട് തലസ്ഥാനത്ത് എത്തിയ അവര്‍ക്ക് ഔപചാരിക വരവേല്പ്നല്കി.വൈകുന്നേരം 4.45 ന് തിരുവനന്തപുരം വ്യോമസേന ടെക്നിക്കല്‍ ഏരിയയിലെത്തിയ ഷീലാ ദീക്ഷിതിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്ത്തികേയന്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ കെഭരത്ഭൂഷണ്, പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്, , പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആര് ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, പിഎസ്സി ചെയര്മാന് ഡോ കെ എസ് രാധാകൃഷ്ണന്, വനിതാ കമ്മീഷന് അധ്യക്ഷ കെ സി റോസക്കുട്ടി തുടങ്ങിയവര്‍ സ്വീകരിക്കാനത്തിയിരുന്നു.