ഷീലാ ദീക്ഷിത് 11-ന് ഗവര്‍ണറായി സ്ഥാനമേല്‍ക്കും

തിരുവനന്തപുരം| WEBDUNIA|
PRO
ഗവര്‍ണറായി ഷീലാ ദീക്ഷിത് മാര്‍ച്ച് 11 ചൊവ്വാഴ്ച ചുമതലയേല്‍ക്കും. മാര്‍ച്ച് 10 തിങ്കളാഴ്ച വൈകുന്നേരം 4.45 ന് നിയുക്ത ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ സ്വീകരണം നല്‍കും. 11 -ന് ഉച്ചയ്ക്ക് 12 മണിക്ക് രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ പുതിയ ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അതേ സമയം സംസ്ഥാനത്ത് ആക്ടിംഗ് ഗവര്‍ണറായി കഴിഞ്ഞ ദിവസം എച്ച്.ആര്‍. ഭരദ്വാജ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ 10.30 ന് എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനത്തില്‍ വന്നിറങ്ങിയ എച്ച്.ആര്‍. ഭരദ്വാജിനെ സ്പീക്കറും ആഭ്യന്തര മന്ത്രിയും സ്വീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :