നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രി ആക്രമണം ഉണ്ടായി. എന്നാല്‍ അദ്ദേഹവും കുടുംബവും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. ശെല്‍വരാജിന്റെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ പൊലീസുകാര്‍ക്ക് താമസിക്കാനായി ഒരുക്കിയ താല്‍ക്കാലിക കെട്ടിടത്തിന് അക്രമികള്‍ തീവയ്ക്കുകയായിരുന്നു.
അക്രമികള്‍ എത്തിയപ്പോള്‍ ഈ കെട്ടിടത്തിലും ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ സൂക്ഷിച്ച സാധന സാമഗ്രഹികളെല്ലാം കത്തിനശിച്ചു. നെയ്യാറ്റിന്‍കര, പാറശ്ശാലയില്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
സിപിഎം എംഎല്‍എയായിരുന്ന ശെല്‍വരാജ് പാര്‍ട്ടി വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയായിരുന്നു.